Skip to content
ഖുർആൻ ജേണൽ
അൽ-ഫാതിഹഇസ്തിആദ

ഓതുന്നതിനു മുമ്പ് · വിശദീകരണം

ഖുർആൻ ഓതുന്നതിനു മുമ്പ് നമ്മൾ അല്ലാഹുവിനോട് കാവൽ ചോദിക്കുന്നു.

ജേണലിൽ എഴുതാം
ആഴത്തിൽ: തദബ്ബുർമുതിർന്നവർക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും

കെൻസ് അക്കാദമിയിലെ ആയിഷ മാമിന്റെ ഖുർആൻ ക്ലാസുകളിലെ കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ള ചിന്തകൾ.

ഏതൊരു കാര്യം ആരംഭിക്കുമ്പോഴും ഈ വാക്കുകൾ ചൊല്ലണം

വാക്കുകളുടെ അർഥം

അഭയം തേടുന്നു

أَعُوذُ

നാം ഭയമുള്ളപ്പോൾ ആണ് അഭയം തേടുന്നത്. ഒരു protection പ്രതീക്ഷിച്ച് കൊണ്ടാണ് നമ്മൾ അഭയം തേടുന്നത്. നമ്മൾ പേടിക്കുന്ന കാര്യത്തിൽ അവർക്ക് ഒരു protection തരാൻ പറ്റും എന്നുള്ള വിശ്വാസത്തിൻ്റെ പുറത്ത് ആണ് അഭയം തേടുന്നത്.

അത്രയും ഭയപ്പെടുത്തുന്ന കാര്യത്തിന് കുറിച്ച് ആണ് നമ്മൾ അല്ലാഹുവിനോട് അഭയം തേടുന്നത്. നമ്മൾ അത്രയും നിസ്സഹായരാണ് അതിൻ്റെ മുമ്പിൽ

അല്ലാഹുവിനോട്

بِاللَّهِ

ഈ ഒരു കാര്യത്തിൽ നിന്ന് അഭയം നൽകാൻ കഴിവുള്ളവൻ അല്ലാഹു മാത്രം ആയിരിക്കും.

Qur'an ൻ്റെ ആയത്തുകൾ 2 തരത്തിൽ ഉണ്ട്. Inner meaning and outer meaning - ആന്തരിക അർഥവും ബാഹ്യമായ അർഥവും.

നമ്മൾ protection ചോദിക്കുന്ന ആ ഭയത്തേക്കാൾ മുകളിൽ ആണ് നമ്മുടെ റബ്ബ് എന്ന് മനസ്സിലാക്കുക. ആ റബ്ബിനോട് ആണ് നമ്മൾ അഭയം തേടുന്നത് എന്ന് മനസ്സിലാക്കുക. അല്ലാഹുവിൻ്റെ മുമ്പിൽ നിങ്ങള് പേടിക്കുന്ന ആ shaythan വളരെ നിസ്സാരകരൻ മാത്രം ആണ് എന്ന് മനസ്സിലാക്കുക.

ശൈത്വാൻ

الشَّيْطَانِ

അല്ലാഹുവിനെ അനുസരിക്കുന്ന ഒരു ജിന്ന് ആയിരുന്നു shaythan. ആ സമയത്ത് ആണ് അല്ലാഹു മനുഷ്യനെ സൃഷ്ടിക്കാൻ തീരുമാനിച്ചത്. അപ്പോ മലക്കുകൾ ചോദിക്കുന്നുണ്ട് ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്ന മനുഷ്യരെ എന്തിനാണ് അല്ലാഹു നീ സൃഷ്ടിക്കുന്നത് എന്ന്. അല്ലാഹു പറയുന്നു നിങ്ങളെക്കാൾ അറിവ് ഉള്ളവൻ ഞാൻ ആകുന്നു. അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നു. റൂഹ് കൊടുക്കുന്നു. എല്ലാ അറിവുകളും കൊടുക്കുന്നു. മലക്കുകളോട് ഉം ജിന്നുകളോട് ഉം മനുഷ്യനെ സുജൂദ് ചെയ്യാൻ പറയുന്നു.മലക്കുകൾ അല്ലാഹുവിനെ അനുസരിക്കുന്നു. Shaythan പക്ഷെ ഇത് അംഗീകരിക്കാൻ പറ്റുന്നില്ല കാരണം ജിന്നുകൾ തീ കൊണ്ടാണ് സൃഷ്ടിച്ചത് മനുഷ്യനെ വെറും മണ്ണ് കൊണ്ടും.പക്ഷേ shaythan സുജൂദ് ചെയ്യുന്നില്ല. അല്ലാഹുവിനെ അനുസരിക്കുന്നില്ല. കാരണം shaythan പറയുന്നത് أَنَا خَيْرٌ مِّنْهُ ഞാൻ ആണ് മനുഷ്യരേക്കാൾ ഉത്തമൻ എന്നുള്ള അഹങ്കാരത്തിൻ്റെ വാക്കുകൾ ആണ് shaythan പറയുന്നത്.

ശപിക്കപ്പെട്ടവൻ

الرَّجِيمِ

ശപിക്കപ്പെട്ടവനായ shaythan ഇൽ നിന്നും protect cheyyane എന്നാണ് നാം ആദ്യമായ് അല്ലാഹുവിനോട് dua ചെയ്യുന്നത്.നമ്മുടെ നിസ്സഹായാവസ്ഥ തുറന്ന് പറഞ്ഞു അല്ലാഹുവിനോട് നാം protection ചോദിക്കണം

എങ്ങനെ ആണ് shaythan ശപിക്കപ്പെട്ടവൻ ആയത്.

  1. അനുസരണക്കേട് കാണിച്ചു.
  2. Shaythan ആണ് ഉത്തമൻ എന്ന് അഹങ്കരിച്ചു. മനുഷ്യനെ സുജൂദ് ചെയ്യുന്നതോട് കൂടി shaythan മനുഷ്യനേക്കാൾ ചെറുതായി പോകുവോ എന്ന് വിചാരിച്ചു
  3. സത്യം ബോധ്യപ്പെട്ടിട്ടും പക്ഷേ അംഗീകരിക്കാൻ പറ്റുന്നില്ല
  4. റബ്ബിനെ ധിക്കരിക്കുന്നത് തെറ്റാണ് എന്ന് അറിഞ്ഞിട്ടും ന്യായീകരിക്കാൻ തുടങ്ങി.

അല്ലാഹു shaythane സ്വർഗത്തിൽ നിന്ന് പുറത്താക്കി. ഇതെല്ലാം മനുഷ്യൻ കാരണം ആണ് ഉണ്ടായത് എന്ന് shaythan വിചാരിച്ചു മനുഷ്യനോട് ദേഷ്യം വർദ്ധിച്ചു. സ്വർഗത്തിൽ നിന്ന് shaythan ne പുറത്താക്കുന്ന സന്ദർഭത്തിൽ shaythan അല്ലാഹുവിനോട് ചോദിച്ചു shaythan ആണ് ഏറ്റവും നല്ല അടിമ എന്ന് അല്ലാഹുവിൻ്റെ മുമ്പിൽ തെളിയിക്കണം. മനുഷ്യൻ കൊള്ളരുതാത്തവൻ ആണെന്നും. മനുഷ്യനെ വഴിപിഴപ്പിക്കുന്ന കര്യങ്ങൾ ചെയ്യാൻ എന്നെ അനുവദിക്കണം എന്ന് shaythan അല്ലാഹുവിനോട് അഭ്യർത്ഥിച്ചു. അല്ലാഹു പറഞ്ഞു നിനക്ക് മനുഷ്യൻ്റെ രക്തത്തിൽ കൂടി സഞ്ചരിക്കാൻ പറ്റും.ചിന്തകള് സ്വാധീനിക്കാനും ഉളള കഴിവ് നിനക്ക് ഞാൻ തരാം. പക്ഷേ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് മനുഷ്യന് മാത്രം ആവും. ഹൃദയത്തിലേക്കുള്ള access shaythan ഇല്ല. മനുഷ്യൻ അവൻ്റെ ഹൃദയത്തിൽ അല്ലാഹുവിനോട് സഹായം ചോദിക്കുമ്പോൾ protection ചോദിക്കുമ്പോൾ അവിടേ shaythan പ്രവേശനമില്ല. ഈ inner thoughts ഇൽ നടക്കുന്ന യുദ്ധം ലോകാവസാനം വരെ ഓരോ മനുഷ്യൻ്റെ ഉള്ളിലും സംഭവിച്ചു കൊണ്ടിരിക്കും.

Shaythan മനുഷ്യൻ്റെ പ്രത്യക്ഷ ശത്രുവാണ്. ഓരോ പ്രശ്നങ്ങൾ വരുമ്പോഴും shaythan അവിടെ എങ്ങനെയാണ് vaswas മനുഷ്യൻ്റെ ചിന്തകളിൽ ഇട്ട് പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്ന് നിങ്ങൾക്ക് മനസിലാവും.

സംരക്ഷണം തേടുക

അസൂയ വെക്കാനും മനുഷ്യരുടെ നാശം കാണാനും ഉള്ള ആഗ്രഹത്തിൽ നിന്ന് protection തേടണം. ഒരാളെ കുറിച്ച് മോശം ആയി വിചാരം വരുമ്പോൾ തന്നെ shaythan നമ്മുടെ അടുത്തുണ്ട് എന്ന് മനസ്സിലാക്കി protection ചോദിക്കണം. നമ്മുടെ ഉള്ളിൽ shaythan influence ചെയ്യുന്ന പോലെ മറ്റുള്ളവരിലും shaythan influence ചെയ്യുന്നുണ്ട്. അവരുടെ വാക്കുകളിൽ കൂടെയും പ്രവർത്തിയിൽ കൂടെയും shaythan നമ്മളെ വേദനിപ്പിക്കാനും മനസ് മാറ്റാനും ഉള്ള പ്രവർത്തികൾ ചെയ്ത് കൊണ്ടിരിക്കും. അവരുടെ ഉള്ളിൽ ഇരുന്ന് shaythan whisper ചെയ്ത് കൊണ്ടിരിക്കുവാണ് എന്ന് മനസ്സിലാക്കുക. അല്ലെങ്കിൽ അവര് fitrah state ilarunnenkil ഈ വാക്കുകൾ പറയില്ലായിരുന്നു. ചുറ്റിലും നോക്കിയാൽ മനസ്സിൽ ആവും പല ആളുകളും shaythan ൻ്റെ control ilanu.

Negative thoughts, അല്ലാഹുവിൽ വിശ്വാസം ഇല്ലായ്മ. മറ്റുള്ളവരെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ...

എൻ്റെ ഉള്ളിൽ ഉള്ള shaythan ഇൽ നിന്നും പുറമെ നിന്ന് വരുന്ന shaythan maril നിന്നും അല്ലാഹുവെ നീ എന്നെ protect cheyyane. നമ്മൾ നിസ്സഹായരാണ്.

നമ്മുടെ വാക്കുകൾ നല്ലതായിരിക്കണം. ചീത്ത വിചാരങ്ങളും ചീത്ത actions um നല്ല വാക്കുകളും നല്ല പ്രവർത്തികളും കൊണ്ട് നേരിടണം.

ഏറ്റവും ശക്തനായ ശത്രു

ഏറ്റവും ശക്തിയേറിയ നിൻ്റെ ശത്രു നിൻ്റെ കൂടെ ഉള്ള മനുഷ്യന്മാർ അല്ല.പകരം അവരുടെ ഉള്ളിൽ കിടക്കുന്ന shaythan ആണ്. അപ്പോ നീ മനുഷ്യരെ വെറുക്കുകയല്ല ചെയ്യണ്ടത്.പകരം അവരുടെ ഉള്ളിൽ കിടക്കുന്ന shaythan ൻ്റെ എല്ലാ trick കളും മനസ്സിലാക്കണം. നിനക്ക് മനസിലാവും പക്ഷേ അവർക്ക് അത് മനസിലാവില്ല. ആ shaythan ഇൽ നിന്ന് protect ചെയ്യാൻ കഴിവുള്ളവൻ അല്ലാഹു മാത്രം ആണ്. ആ അല്ലാഹുവിനോട് ഇപ്പോഴും protection ചോദിക്കുക.

മനുഷ്യനെ എത്രത്തോളം shaythan പഠിക്കുന്നുണ്ട്. നിങ്ങളുടെ weakness shaythan നന്നായി അറിയാം. നിങ്ങളെക്കാൾ shaythan നിങ്ങളെ അറിയാം. റബ്ബ് അല്ലാതെ വേറെ ആർക്കും ആ shaythan ഇൽ നിന്ന് protection തരാൻ പറ്റില്ല.

വേറെ ഒരാളിൽ നിന്ന് നമ്മൾ കേൾക്കുന്നത് shaythan nte വാക്കുകൾ ആണ് എന്ന് മനസ്സിലാക്കുക. അവരിൽ കൂടെ shaythan നമ്മളെ കീഴ്പ്പെടുത്താൻ ശ്രമിക്കുക ആണ്. Negative thoughts വരുമ്പോൾ ഉടനെ തന്നെ ഇത് ഓതുക. അല്ലാഹുവിനോട് protection ചോദിക്കുക

ബന്ധപ്പെട്ട ആയത്തുകൾ

23:97

وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَٰطِينِ

Wa qul rabbi aʿūdhu bika min hamazāti ash-shayāṭīn.

നീ പറയുക: എന്‍റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു.

23:98

وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ

Wa aʿūdhu bika rabbi an yaḥḍurūn.

അവര്‍ (പിശാചുക്കള്‍) എന്‍റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്‍റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു.

സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ ആരോ കീകൾ ഉപയോഗിക്കൂ