Skip to content
ഖുർആൻ ജേണൽ
അൽ-ഫാതിഹആയത്ത് 2

അൽഹംദു · വിശദീകരണം

ആരെങ്കിലും സഹായിച്ചാൽ നമ്മൾ അവരോട് നന്ദി പറയും.

ജേണലിൽ എഴുതാം
ആഴത്തിൽ: തദബ്ബുർമുതിർന്നവർക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും

കെൻസ് അക്കാദമിയിലെ ആയിഷ മാമിന്റെ ഖുർആൻ ക്ലാസുകളിലെ കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ള ചിന്തകൾ.

വാക്കുകളുടെ അർഥം

Praise and Gratitude - അല്ലാഹുവിന് നന്ദി - അല്ലാഹുവിന് സ്തുതി

الْحَمْدُ لِلَّهِ

നമ്മൾക്ക് ആരെങ്കിലും ഒരു സഹായം ചെയ്താൽ നമ്മൾ നന്ദി പറയും. പക്ഷേ സ്തുതിക്ക് അർഹൻ ആയവൻ അല്ലാഹു മാത്രം ആണ് . മുഖസ്തുതി അല്ലാഹുവിനോട് അല്ലാത്തവരോട് പറയുമ്പോൾ അവർക്ക് അഹങ്കാരം ആണ് വരിക. എല്ലാം തരുന്നവൻ അല്ലാഹു മാത്രം ആണ്. അതിന് മറ്റൊരാൾ ഒരു കാരണം ആകുന്നു. ആ കഴിവ് തന്നത്/കൊടുത്തത് അല്ലാഹു ആണ്. ആർക്കും സ്വന്തം ആയി യാതൊരു കഴിവും ഇല്ല. Even ഒരാൾ നല്ല ഇബാദത്ത് ചെയ്യുന്നുണ്ട്, സകാത്ത് കൊടുക്കുന്നുണ്ട്, സദക കൊടുക്കുന്നുണ്ട്, tahajjud നിസ്കരിക്കുന്നുണ്ട് എങ്കിൽ പോലും അവർക്ക് അതെല്ലാം ചെയ്യാൻ സാധിക്കുന്നത് അല്ലാഹുവിൻ്റെ സഹായം കൊണ്ടാണ് എന്ന് മനസ്സിലാക്കുക. അത് ചെയ്യാൻ തൗഫീഖ് ചെയ്ത അല്ലാഹുവിനെ സ്തുതിക്കുക.

മനുഷ്യനെ പുകഴ്ത്തുമ്പോൾ വാഴ്ത്തുമ്പോൾ أَنَا خَيْرٌ ഞാൻ മികച്ചവൻ ആണ് എന്നുള്ള ചിന്ത വരും. അത് shaythan ൻ്റെ ചിന്ത ആണ്. അഹങ്കാരം വരും. Arrogance വരും.

ഒരു മനുഷ്യൻ ഒരു കാര്യം ചെയ്ത് തരുമ്പോൾ ആ മനുഷ്യൻ നന്ദി പറയുകയും ആ മനുഷ്യനെ ആ കാര്യം ചെയ്യാൻ തോന്നിച്ച റബ്ബിനെ സ്തുതിക്കുകയും വേണം. Spiritual insight.

റബ്ബ് ആരാണ്

رَبِّ

സൃഷ്ടിക്കാനും സംരക്ഷിക്കാനും അധികാരം ഉള്ള റബ്ബ്

ശൂന്യതയിൽ നിന്ന് സൃഷ്ടിക്കാൻ കഴിവുള്ള അല്ലാഹു.

മനുഷ്യന് സംരക്ഷിക്കാനും അധികാരത്തിനും എല്ലാത്തിനും പരിമിതി ഉണ്ട്. അത് ശാശ്വതം അല്ല.

ലോകങ്ങൾ

الْعَالَمِينَ

ലോകങ്ങളുടെ റബ്ബ് ആയ അല്ലാഹുവാണ് നമ്മുടെ റബ്ബ്. ആ റബ്ബ് നിന്നെ protect ചെയ്തു കൊണ്ട് കൂടെ ഉണ്ട് എന്ന് വിചാരത്തോടെ ധൈര്യപൂർവ്വം ജീവിക്കുക. ആ റബ്ബ് വിചാരിച്ചാൽ അല്ലാതെ വേറെ ആർക്കും ഒന്നിനും ഒന്നും ചെയ്യാൻ കഴിയുകയില്ല. ഒരു നന്മയും ഒരു തിന്മയും. അവൻ തീരുമാനിക്കുന്നത് നടപ്പിലാക്കുന്നു. എല്ലാം അതിന് കാരണങ്ങൾ മാത്രം. ഈ സത്യം മനസ്സിലാക്കുക

നിരാശയിലും അൽഹംദുലില്ലാഹ്

Shaythan നമ്മളെ നിരാശയിലേക്ക് എത്തിക്കും. ഇത്രയെല്ലാം നീ സ്തുതിച്ചിട്ടും നന്ദി പറഞ്ഞിട്ടും dua ചെയ്തിട്ടും നിൻ്റെ റബ്ബ് നിന്നെ കേൾക്കുന്നില്ലല്ലോ എന്നുള്ള നിരാശയിലേക്ക് shaythan എത്തിക്കും. അപ്പോഴും നമ്മൾ പറയേണ്ടത് الْحَمْدُ لِلَّهِ എനിക്ക് dua ചെയ്യാൻ പറ്റുന്നതിന് അല്ലാഹുവിനെ ഓർക്കാൻ പറ്റുന്നതിനു. എല്ലാ സാഹചര്യത്തിലും الْحَمْدُ لِلَّهِ പറയാൻ പറ്റണം. ഓരോ കാര്യം കാണുമ്പോഴും അല്ലാഹുവിനെ കാണാൻ പറ്റണം. മക്കളെ കാണുമ്പോൾ, ആരോഗ്യം തന്ന റബ്ബിനെ, ഭക്ഷണം തന്ന റബ്ബിനെ

മനുഷ്യരെ റബ്ബാക്കരുത്

ചില മനുഷ്യരെ നമ്മൾ വല്ലാതെ ഭയപ്പെടും. അവര് ആയിരിക്കും നമ്മളെ സംരക്ഷിക്കുന്നത്, നമ്മളെ protect ചെയ്യുന്നത്, അവര് നമ്മളെ ഉപേക്ഷിച്ചാൽ എന്ത് ചെയ്യും എന്നുള്ള ചിന്ത കാരണം അവരെ റബ്ബ് ആക്കി അവരെ ഭയപ്പെട്ടു ജീവിക്കും. ഉദാഹരണം - ഭർത്താവിനെ, മാതാപിതാക്കളെ, മേലധികാരികള, സുഹൃത്തുക്കളെ .... ഭയപ്പെടുന്നത്. അവരെ അല്ല നീ ഭയക്കേണ്ടത് അവരല്ല നിൻ്റെ റബ്ബ് എന്ന് മനസ്സിലാക്കുക. നീ ഭയക്കുന്ന ആൾ / ആ കാര്യം limit ഉണ്ട്. ആ limit ൻ്റെ അപ്പുറത്ത് അവർക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല.

പരമാധികാരം ഉള്ള റബ്ബിനെ ഭയപ്പെടുന്നതിന് പകരം ചെറിയ അധികാരം ഉള്ള മനുഷ്യരെ ഭയപ്പെടണ്ട ആവശ്യമില്ല.

എനിക്ക് നന്മ വരുത്താനും ദോഷം വരുത്താനും കഴിവ് ഉള്ള റബ്ബിനെ ഭയപ്പെടുന്നതിന് പകരം മറ്റു ആരെയൊക്കെയോ ഭയപ്പെടുകയാണ്.

അവര് കുറച്ച് area/role il ആയിരിക്കും ഭയപ്പെടുന്നത് നമ്മളെ. അവര് വേറെ സാഹചര്യം എത്തുമ്പോൾ കഴിവില്ലാത്തവര് ആയിട്ട് വേറെ ആരെയോ പേടിക്കുന്നത് ആയിട്ട് കാണാം.

സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ ആരോ കീകൾ ഉപയോഗിക്കൂ