Skip to content
ഖുർആൻ ജേണൽ
അൽ-ഫാതിഹആയത്ത് 7

അനുഗ്രഹിക്കപ്പെട്ടവർ · വിശദീകരണം

അല്ലാഹു അനുഗ്രഹിച്ചവരുടെ പാത.

ജേണലിൽ എഴുതാം
ആഴത്തിൽ: തദബ്ബുർമുതിർന്നവർക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും

കെൻസ് അക്കാദമിയിലെ ആയിഷ മാമിന്റെ ഖുർആൻ ക്ലാസുകളിലെ കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ള ചിന്തകൾ.

വാക്കുകളുടെ അർഥം

പാത, യാതൊരു കൂട്ടരുടെ, നീ അനുഗ്രഹിച്ചു, അവര്‍ക്ക് / അവരുടെ മേല്‍

صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ

Qur'an ഇലൂടെ നമ്മൾക്ക് കിട്ടുന്ന information/അറിവ് action/പ്രവർത്തി ആയിട്ട് മാറ്റണം.

Qur'an പണ്ഡിതന്മാർക്ക് മാത്രം ഉള്ളതല്ല. ഓരോ ആയതും പഠിച്ച് അത് ജീവിതത്തിൽ പകർത്തുന്നതിൽ ആണ് വിജയം. Mumin എന്ന പദവിയിലേക്ക് ഉയരണമെങ്കിൽ action കൂടുതൽ venam. നമ്മൾ ഉപയോഗിക്കുന്ന പറയുന്ന വാക്കുകൾ ശ്രദ്ധിച്ചാൽ മനസിലാവും നമ്മുടെ ഉള്ളിൽ എന്താണ് ഉള്ളത്. അസൂയ ഇല്ലെന്ന് നമ്മൾ പറയുമ്പോൾ നമ്മൾ അസൂയയുടെ കുശുമ്പിൻ്റെ പാര വെയ്പിൻ്റെ വെറുപ്പിൻ്റെ വാക്കുകൾ ആണ് പറയുന്നത് എങ്കിൽ നമ്മുടെ മനസിൽ അതുണ്ട് എന്നാണ് അതിൻ്റെ അർഥം. നമ്മുടെ വാക്ക്, പ്രവർത്തി, expressions ശ്രദ്ധിക്കുക. അങ്ങനെ ഉള്ള വാക്കുകൾ ആദ്യം ജീവിതത്തിൽ നിന്ന് cut ചെയ്ത് കളയുക.ഞാൻ ഞാൻ എന്ന് പറയുന്നത് തന്നെ അഹങ്കാരത്തിൻ്റെ വാക്കുകൾ ആണ്. അങ്ങനെ ആണ് മനുഷ്യൻ്റെ പദവി ഉയരുന്നത്. Muslim ഇൽ നിന്നു mumin ഇലയ്ക്കും മുഹ്സിൻ ഇലയ്ക്കും എത്തുന്നത്.

  1. Muslim
  2. Mumin
  3. Muhsin

മുഹ്സിൻ ആയ ആളുകൾക്കും തെറ്റ് പറ്റും. തെറ്റ് പറ്റുമ്പോൾ അതിനെ ന്യായീകരിക്കാതെ ഇസ്തിഗ്ഫാർ പറഞ്ഞ് ആ തെറ്റിനെ അംഗീകരിച്ച് അതിനെ പൊറുക്കലിനെ തേടുക. തെറ്റ് ആവർത്തിക്കാതിരിക്കുക

കോപിക്കപ്പെട്ടവര്‍ അല്ലാത്ത, വഴിപിഴച്ചവരും അല്ലാത്ത

غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ

സത്യം അറിഞ്ഞിട്ടും പൂർണമായി നിഷേധിക്കുന്നവർ. സത്യം ഒളിപ്പിക്കും എന്നിട്ട് കണ്ണടച്ച് നിഷേധിക്കും. Example - യഹൂദികൾ അവർക്ക് സത്യം ഇതാണ് എന്ന് നന്നായി അറിയാം പക്ഷേ അവർ നിഷേധിക്കും.

നമ്മൾക്ക് ഇസ്ലാമിൻ്റെ നിയമങ്ങൾ അറിയാം. എന്നിട്ട് നമ്മുടെ താൽപര്യങ്ങൾക്ക് വേണ്ടി ആ നിയമങ്ങളെ നിഷേധിക്കും. പല സാഹചര്യങ്ങളിൽ നമ്മൾ പല ന്യായങ്ങൾ പറഞ്ഞു നിയമത്തെ എതിർക്കും. പാലിക്കാതെ ഇരിക്കും.

മൂന്നാമത്തെ category മുനാഫിഖുകൾ. അവർക്ക് സത്യം കേൾക്കുകയേ വേണ്ട. ഒരു ശ്രമവും അവര് സത്യം കേൾക്കാൻ ശ്രമിക്കുകയേ ഇല്ല.

ഒരു കണ്ണാടി

നമ്മൾ ഒരു കണ്ണാടിയുടെ മുമ്പിൽ നിൽക്കുന്നത് പോലെ. സ്വയം നമ്മുടെ ഉള്ളിലേക്ക് നോക്കി നമ്മളിൽ ഈ സ്വഭാവങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക. Qur'an ഇലൂടെ ഓരോ അയത്തിൽ കൂടെ പോകുമ്പോഴും ആ ആയത് നമ്മളോട് എന്താണ് പറയുന്നത് എന്ന് നോക്കുക. നമ്മുടെ ലൈഫിൽ എങ്ങനെ ആണ് അത് apply ചെയ്യണ്ടത് എന്ന് ചിന്തിക്കുക. അത് ലൈഫ് ഇൽ apply ചെയ്യുക.isthigfar വർദ്ധിപ്പിക്കുക.

ഒരു insights ആണ് Qur'an ഇലൂടെ നമ്മൾക്ക് കാണാൻ പറ്റുന്നത്. കൂടുതൽ ആഴത്തിൽ Quran പഠിക്കുന്നത് അനുസരിച്ച് മറ്റുള്ളവർക്ക് കാണാൻ പറ്റാത്ത പല insights/കാഴ്ചകൾ ലഭിച്ച് കൊണ്ടിരിക്കും. ഈ പാത യിൽ ഉറച്ച് നിൽക്കാൻ വേണ്ടി അല്ലാഹുവിനോട് എത്രത്തോളം സഹായം ചോദിക്കാൻ പറ്റുവോ അത്രയും ചോദിക്കുക

അല്ലാഹുവിൽ നിന്ന് അല്ലാഹുവിലേക്ക്

Surah Fathiha നമ്മളെ ക്ഷണിക്കുകയാണ്. അല്ലാഹുവിൽ നിന്ന് ആരംഭിച്ച് അല്ലാഹുവിലേക്ക് അവസാനിക്കുന്ന യാത്ര.

5 തരം പരീക്ഷണങ്ങൾ കൂടെ അല്ലാഹു നമ്മളെ പരീക്ഷിക്കും. എല്ലാ പരീക്ഷണങ്ങളിലും അല്ലാഹുവിനെ മുറുകെ പിടിക്കുക. വഴി തെറ്റിയാൽ അല്ലാഹുവിനോട് സഹായം തേടുക. ഇസ്തിഗ്ഫാർ പറഞ്ഞ് മടങ്ങുക.വഴിപിഴച്ചവരുടെ കൂട്ടത്തിൽ പെടാതെ, അല്ലാഹു കോപിച്ചവരുടെ കൂട്ടത്തിൽ പെടാതെ സൂക്ഷിക്കുക. ഈ 3 തരം ആളുകളെ കുറിച്ചുള്ള explanation Qur'an ഇൽ പറയുന്നുണ്ട്. അല്ലാഹു നമ്മളെ എല്ലാരെയും രക്ഷിക്കട്ടെ. അമീൻ

ഒരു മനുഷ്യൻ ഒരിക്കലും പറയില്ല. എനിക്ക് ആവശ്യമുള്ള വെള്ളം മുഴുവൻ കുടിച്ച് കഴിഞ്ഞു. ഇനി എനിക്ക് വെള്ളം ആവശ്യമില്ല എന്ന്. അത് പോലെ ആണ് Qur'an ഉം. Daily Qur'an പാരായണം ചെയ്യണം. അർഥം മനസിലാക്കണം. അത് ജീവിതത്തിൽ പകർത്തണം.

സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ ആരോ കീകൾ ഉപയോഗിക്കൂ