Skip to content
ഖുർആൻ ജേണൽ
അൽ-ഫാതിഹആയത്ത് 4

മാലികി · വിശദീകരണം

മാലികി: എന്നും യഥാർഥ രാജാവും ഉടമസ്ഥനും അല്ലാഹു.

ജേണലിൽ എഴുതാം
ആഴത്തിൽ: തദബ്ബുർമുതിർന്നവർക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും

കെൻസ് അക്കാദമിയിലെ ആയിഷ മാമിന്റെ ഖുർആൻ ക്ലാസുകളിലെ കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ള ചിന്തകൾ.

വാക്കുകളുടെ അർഥം

ഉടമസ്ഥന്‍, (ملك രാജാവ്)

مَالِكِ

എല്ലാ സമയത്തും രാജാവയവൻ. Shaythan ഈ സത്യം നമ്മളെ മറപ്പിച്ച് കൊണ്ടിരിക്കും. പകരം മനുഷ്യർ ആണ് നമ്മുടെ മാലിക്ക് എന്ന് തെറ്റിദ്ധരിപ്പിക്കും. ഭർത്താവ്, മാതാപിതാക്കൾ, സഹോദരങ്ങൾ, മേലുദ്യോഗസ്ഥർ ഇവരൊക്കെ ആണ് നമ്മുടെ മാലിക്ക് എന്ന് ഭയപ്പെട്ട് നമ്മൾ ജീവിക്കും. യഥാർഥ മാലിക് ആയ പടച്ച തമ്പുരാനെ മറന്ന് നമ്മൾ ജീവിക്കാൻ തുടങ്ങും. അത് പോലെ നമ്മൾ മാലിക്ക് (ഉമ്മ, അമ്മായി അമ്മ, business owner, മേലുദ്യോഗസ്ഥർ) ആവുമ്പോൾ നമ്മുടെ താഴെ ഉള്ളവരോട് മാലിക്ക് ആവാൻ ശ്രമിക്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കുക.
അഹങ്കാരം വരുന്നുണ്ടോ ബാക്കി ഉള്ളവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

അല്ലാഹു ആണ് എല്ലാരുടെയും മാലിക്ക് എന്ന് മനസ്സിലാക്കുക. എല്ലാരും അല്ലാഹുവിൻ്റെ തീരുമാനത്തിൽ ആണ് എന്ന് മനസ്സിലാക്കുക. പ്രതീക്ഷാ കൈവിടാതെ അല്ലാഹുവിൽ tawakkul ചെയ്യുക. നിങ്ങളുടെ ജീവിതത്തിൽ ഈ രണ്ട് സന്ദർഭങ്ങളും ഉണ്ടാവും. ഒരാളുടെ കീഴിൽ വരുന്ന സന്ദർഭവും നിങ്ങളുടെ കീഴിൽ ആളുകൾ വരുന്ന സന്ദർഭവും . ഈ രണ്ടു സാഹചര്യത്തിലും നിങ്ങള് എങ്ങനെ ആണ് പെരുമാറുന്നത് എന്ന് നോക്കുക. നിങ്ങള് അല്ലാഹുവിനെ ഭയപ്പെടുന്നതിനു പകരം മറ്റുള്ള മനുഷ്യരെ ഭയപ്പെട്ട് അല്ലാഹു പറഞ്ഞതിന് എതിരായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. അല്ലെങ്കിൽ സ്നേഹത്തിൻ്റെ പേരിൽ. അത് പോലെ നിങ്ങളുടെ താഴെ ആളുകൾ വരുമ്പോൾ അവരെ ഭയപ്പെടുത്തുന്നുണ്ടോ അഹങ്കരിക്കുന്നുണ്ടോ എന്നും പരിശോധിക്കുക

ദിവസത്തിന്‍റ

يَوْمِ

പ്രതിഫലത്തിന്‍റെ, നിയമനടപടിയുടെ

الدِّينِ

പ്രതിഫല ദിവസത്തിൽ നമ്മുടെ നന്മ തിന്മ എഴുതിയ കിത്താബ് വലത് കയ്യിൽ കിട്ടുന്നതിന് കുറിച്ച് ആലോചിക്കുക. സ്കൂൾ il പഠിക്കുമ്പോൾ top rank ഇൽ എത്താൻ വേണ്ടി പരിശ്രമിക്കുന്നത് പോലെ നിഷ്കളങ്ക ഹൃദയത്തോടെ കരുണയോടെ അല്ലാഹുവിൽ എല്ലാം സമർപ്പിച്ച് അല്ലാഹുവിനെ മാത്രം ഭയപ്പെട്ട് അല്ലാഹുവിൻ്റെ തൃപ്തി മാത്രം ആഗ്രഹിച്ച് ഈ ലോകത്ത് ജീവിക്കുക.

സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ ആരോ കീകൾ ഉപയോഗിക്കൂ