നിന്നെ(ത്തന്നെ), നിനക്ക് (മാത്രം)
إِيَّاكَ
ഇയ്യാക · വിശദീകരണം
ഇയ്യാക: നിന്നെ മാത്രം, മറ്റാരെയുമല്ല.
കെൻസ് അക്കാദമിയിലെ ആയിഷ മാമിന്റെ ഖുർആൻ ക്ലാസുകളിലെ കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ള ചിന്തകൾ.
നിന്നെ(ത്തന്നെ), നിനക്ക് (മാത്രം)
إِيَّاكَ
ഞങ്ങള്‍ ആരാധിക്കുന്നു. عبد: അടിമ
نَعْبُدُ
അടിമ എന്ന് മനുഷ്യർ വിചാരിക്കുമ്പോൾ ക്രൂരമായ ഒരു യജമാനനെ ആണ് ഓർമ വരുന്നത്. മനുഷ്യൻ മാലിക് ആവുമ്പോൾ അവർ അഹങ്കാരികൾ ആവും ക്രൂരന്മാർ ആവും.
പക്ഷേ നമ്മുടെ മാലിക്ക് റഹ്മാനും റഹീം ഉം ആണ്. എല്ലാത്തിനും കഴിവുള്ളവൻ ആണ്. ഏറ്റവും സ്നേഹനിധി ആണ്.
പരീക്ഷണങ്ങൾ വരുമ്പോൾ ഏറ്റവും നല്ല അടിമ ആക്കാൻ വേണ്ടി ആണ് എന്ന് മനസ്സിലാക്കുക. ഏറ്റവും നല്ല അടിമ ഉടമയെ അനുസരിച്ചാൽ മാത്രം മതി. അടിമക്ക് ആവശ്യമുള്ളത് എല്ലാം നൽകേണ്ടത് ഉടമ ആണ്. അടിമ അവൻ്റെ ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം ഒന്നിനും വേണ്ടി കഷ്ടപ്പെടണ്ട ആവശ്യമില്ല. അതെല്ലാം ഉടമ അവന് നൽകും. അടിമ ഉടമയെ അനുസരിക്കുക, വിശ്വസിക്കുക. ഇത് തന്നെ അല്ലെ ഇസ്ലാം ഉം പറയുന്നത്. അടിമ എന്ന് കേൾക്കുമ്പോൾ ഒരു ക്രൂരമായ ഉടമസ്ഥനെ അല്ല ഉദ്ദേശിക്കേണ്ടത്. ഏറ്റവും ദയാലുവായ രാജാവായ സ്നേഹനിധിയായ എല്ലാത്തിനും കഴിവുള്ള powerful ആയ രാജാധി രാജാവായ അല്ലാഹുവിൻ്റെ അടിമ ആണ് നമ്മൾ എന്നാണ് മനസ്സിലാക്കേണ്ടത്.
ചില ആളുകൾ പറയുന്നത് കേൾക്കാം ഞാൻ മക്കൾക്ക് വേണ്ടി ആണ് ജീവിക്കുന്നത്. മാതാപിതാക്കൾക്ക് വേണ്ടി ആണ് എന്നൊക്കെ. പകരം മാലിക് ആയ പടച്ചവൻ വേണ്ടി ആണ് ജീവിക്കുന്നത് എന്ന് പറയുക. ആ റബ്ബിന് വേണ്ടി ജീവിക്കുക. ആ റബ്ബിൻ്റെ നല്ല അടിമ ആവാൻ വേണ്ടി പ്രയത്നിക്കുക.
ഉം നിന്നോട് (തന്നെ –മാത്രം) ഞങ്ങള്‍ സഹായം (ഉതവി) തേടുന്നു
وَإِيَّاكَ نَسْتَعِينُ
നിങ്ങൾ സഹായം ചോദിക്കേണ്ടത് അല്ലാഹുവിനോട് മാത്രം ആയിരിക്കണം. Shaythan നിന്നിൽ ഉണ്ടാക്കുന്ന ചീത്ത വിചാരങ്ങൾ.നിന്ന് ചീത്ത actions il നിന്ന്. മോശം വാക്കുകളിൽ നിന്ന് . നമ്മുടെ ചുറ്റിനും ഉള്ള ആളുകളുടെ കൂടെ shaythan കൂടി നമ്മളെ ഉപദ്രവിക്കുന്നത് നിന്നു. നമ്മൾ നല്ല കര്യങ്ങൾ ചെയ്യുന്നതിന്. നമ്മുടെ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിക്കുക. നല്ല ഒരു അടിമയായി. അതിൻ്റെ കൂടെ പരിശ്രമിക്കണം. നമ്മൾക്ക് എന്തും നൽകാൻ കഴിവുള്ള അല്ലാഹു ആണ് നമ്മുടെ മാലിക് എന്ന് മനസ്സിലാക്കി ചോദിക്കുക. അതിന് വേണ്ടി പരിശ്രമിക്കുക.
സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ ആരോ കീകൾ ഉപയോഗിക്കൂ